ad
Deshabhimani

ബോഗയ്‌ൻവില്ലയുടെ ക്യാരക്ടർ പോസ്റ്ററുകൾ ഇറങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 08:10 PM | 0 min read

കൊച്ചി > അമൽ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്‌ൻവില്ലയിലെ  പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തു‍വിട്ടു. ചിത്രത്തിൽ റോയ്സ് തോമസായെത്തുന്ന കുഞ്ചാക്കോ ബോബൻ, ഡേവിഡ് കോശിയായെത്തുന്ന ഫഹദ് ഫാസിൽ, റീതുവായെത്തുന്ന ജ്യോതി‍ർമയി, ബിജുവായെത്തുന്ന ഷറഫുദ്ദീൻ, രെമയായെത്തുന്ന ശ്രിന്ദ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ട്രെയിലർ തിങ്കളാഴ്ച ആറുമണിക്ക് പുറത്തിറങ്ങുമെന്നും അറിയിച്ചിരിക്കുകയാണ്.

ഇതിനകം തരംഗമായി മാറിയ 'സ്തുതി', 'മറവികളെ പറയൂ...' എന്നീ ഗാനങ്ങൾക്ക് ശേഷമെത്തിയിരിക്കുന്ന ക്യാരക്ടർ പോസ്റ്ററുകൾ സിനിമയ്‍ക്കായുള്ള കാത്തിരിപ്പിന് വേഗം കൂട്ടുന്നു. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രം ഒക്ടോബർ 17നാണ് തിയേറ്ററുകളിലെത്തുന്നത്.

സിനിമയിലേതായി ആദ്യം പുറത്തിറങ്ങിയ 'സ്തുതി' എന്ന ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയതിന് പിന്നാലെ രണ്ടാമത്തെ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. സൂപ്പർ ഹിറ്റായി മാറിയ 'ഭീഷ്‌മപർവ്വ'ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ബോഗയ്‌ൻവില്ല'. സുഷിൻ ശ്യാമിൻറെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനങ്ങളാണ് ചിത്രത്തിലേതെന്ന് പുറത്തിറങ്ങിയിരിക്കുന്ന രണ്ട് ഗാനങ്ങളും അടിവരയിടുന്നുണ്ട്.  

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യൽ പോസ്‌റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടർ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളിൽ സോഷ്യൽമീഡിയ ഏറ്റെടുക്കുകയുണ്ടായി. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ. റിലീസ് ഡേറ്റ് അനൗൺസ്‍മെൻറ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. സിനിമയുടെ ട്രെയിലറിനായുള്ള ആകാംക്ഷയിലാണ് ഇപ്പോൾ സിനിമാപ്രേമികൾ.

കുഞ്ചാക്കോ ബോബനും അമൽ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയി എത്തുന്നത്. സ്തുതി ഗാനരംഗത്തിലെ കുഞ്ചാക്കോ ബോബൻറേയും ജ്യോതിർമയിയുടേയും വ്യത്യസ്തവും ചടുലവുമായ ചുവടുകൾ സോഷ്യൽമീഡിയയിൽ റീൽസുകളും ഷോർട്സുകളുമായി ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേർന്നാണ് അമൽ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപർവ്വം' സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ൻവില്ലയുടേയും ഛായാഗ്രാഹകൻ.

അമൽ നീരദ് പ്രൊഡക്ഷൻസിൻറേയും ഉദയ പിക്ചേഴ്സിൻറേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home