ad
Deshabhimani

'സ്വർഗം' ക്യാരക്ടർ പോസ്റ്റർ ഇറങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 04:50 PM | 0 min read

കൊച്ചി > റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന 'സ്വർഗം' എന്ന സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. മഞ്ജുപിള്ളയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു റോബോട്ടും പോസ്റ്ററിലുണ്ട്. ആനിയമ്മ എന്ന കഥാപാത്രമാണ് മഞ്ജുപിള്ള ചെയ്യുന്നത്.

ഇൻസ്റ്റഗ്രാം പ്രൊഫൈൽ മാതൃകയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. അജു വര്‍ഗീസും ജോണി ആന്‍റണിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന "സ്വർഗം" സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് & ടീം നിര്‍മ്മിച്ച് റെജിസ് ആൻ്റണി സംവിധാനം ചെയ്യുന്ന സിനിമയാണ്.

മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് 'സ്വർഗ' ത്തിന്‍റെ ചിത്രീകരണം പൂർത്തിയാക്കിയത്.

സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, 'ജയ ജയ ഹേ' ഫെയിം കുടശനാട് കനകം, തുഷാര പിള്ള, 'ആക്ഷൻ ഹീറോ ബിജു' ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home