ad
Deshabhimani

'ഐഡി' യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 07:38 PM | 0 min read

കൊച്ചി > ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐഡി'. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തും. എസ്സാ എന്‍റര്‍ടെയ്മെന്‍റ്സിന്‍റെ ബാനറിൽ മുഹമ്മദ് കുട്ടിയാണ് സിനിമ നിർമ്മിക്കുന്നത്.  

കലാഭവൻ ഷാജോൺ, ജോണി ആന്റണി,  ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ഐഡിയിൽ അഭിനയിക്കുന്നു. ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. ഐജാസ് വി.എ, ഷഫീൽ എന്നിവരാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home