ad
Deshabhimani

തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 04:59 PM | 0 min read

ചെന്നൈ > തമിഴ് നടൻ ബിജിലി രമേശ് (46) അന്തരിച്ചു. കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഹാസ്യ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്നു. സംസ്കാരച്ചടങ്ങുകൾ ചെന്നൈയിൽ നടക്കും.

യൂട്യൂബിലെ പ്രാങ്ക് വീഡിയോകളിലൂടെയാണ് ബിജിലി രമേശ് ശ്രദ്ധേയനായത്. നട്പൈ തുണൈ, കാത്തു വാക്കുളെ രണ്ടു കാതൽ, പൊൻമ​ഗൾ വന്താൽ, ആടൈ, സിവപ്പു മ‍ഞ്ചൾ പച്ചൈ, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ടെലിവിഷൻ പരിപാടികളിലും കോമഡി ഷോകളിലും സജീവമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home