ad
Deshabhimani

കരയിലും കടലിലും അടി; ആന്റണി വർഗീസ്‌ പെപെയുടെ ‘കൊണ്ടൽ’ ടീസർ പുറത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 25, 2024, 12:06 PM | 0 min read

കൊച്ചി > ആന്റണി വർ​ഗീസ് പ്രധാനവേഷത്തിലെത്തുന്ന ‘കൊണ്ടല്‍' എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്. ആർഡിഎക്സ് ന് ശേഷം സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. സെപ്തംബറിൽ ഓണം റിലീസായി കൊണ്ടൽ റിലീസ്‌ ചെയ്യും.

കന്നഡ താരം രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി എന്നിവരും സിനിമയിൽ വേഷമിട്ടിട്ടുണ്ട്. റോയ്ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോനാണ്‌. സാം സി എസ് ആണ്‌ സംഗീതം, എഡിറ്റർ- ശ്രീജിത്ത് സാരംഗ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home