ad
Deshabhimani

‘കിഷ്കിന്ധാ കാണ്ഡം’ ടീസര്‍ പുറത്ത്; ആസിഫ്‌ അലി ചിത്രം ഓണം റിലീസായി തീയറ്ററുകളിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 17, 2024, 02:44 PM | 0 min read

കൊച്ചി > ആസിഫ് അലിയെ നായകനാക്കി കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന കിഷ്കിന്ധാ കാണ്ഡത്തിന്റെ ടീസര്‍ പുറത്ത്‌. ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബാഹുല്‍ രമേഷ് ആണ്. ഓണം റിലീസ്‌ ആയാണ്‌ ചിത്രം തീയറ്ററുകളിലേക്കെത്തുക.

ആസിഫ് അലിയെക്കൂടാതെ അപര്‍ണ്ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും. എഡിറ്റര്‍ :സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home