ad
Deshabhimani

മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ ബസൂക്ക ഒരുങ്ങുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 30, 2023, 06:41 PM | 0 min read

കൊച്ചി > മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ ചിത്രം ബസൂക്കയുടെ ഷൂട്ടിങ് പുരോ​ഗമിക്കുന്നു. സരി​ഗമ ഇന്ത്യ ലിമിറ്റഡിന്റെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലി ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡീനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധായകൻ. കൊച്ചിയിലും ബം​ഗളൂരുവിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ശക്തമായ കഥാപാത്രങ്ങളുള്ള ചിത്രത്തിലൂടെയുള്ള യാത്ര ഏറെ രസകരമാണെന്ന് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയെ വെച്ച് ഇത്തരത്തിലൊരു ചിത്രം തന്റെ ഏറെ നാളത്തെ സ്വപ്‌നമാണെന്നായിരുന്നു സംവിധായകൻ ഡീനോയുടെ പ്രതികരണം.

ബസൂക്കയ്‌ക്കു പുറമേ ടൊവിനോ നായകനാകുന്ന അന്വേഷിപ്പിൻ കണ്ടെത്തും, ആസിഫ് അലിയും സണ്ണി വെയ്‌നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാസർ​ഗോൾഡ് എന്നിവയാണ് യൂഡ്‌ലി ഫിലിംസ് ഒരുക്കുന്ന മലയാള ചിത്രങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home