ad
Deshabhimani

ബൻവർ സിങ് ഷെഖാവത്തായി ഫഹദ്: ക്യാരക്ടർ ലുക്ക് പുറത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 20, 2023, 01:56 PM | 0 min read

ബി​ഗ് ബഡ്‌ജറ്റ് അല്ലു അർജുൻ ചിത്രം പുഷ്പ 2വിലെ ഫഹദ് ഫാസിലിന്റെ ക്യാരക്‌ടർ ലുക്ക് പുറത്ത്. പുഷ്പ 2വിന്റെ വാർത്തകളിൻ ഇതാദ്യമായാണ് ഫഹദിന്റെ ലുക്ക് പുറത്തുവിടുന്നത്. മുൻപ് പുറത്തുവന്ന പുഷ്പ 2വിന്റെ ഫസ്റ്റ് ലുക്കിലും ടീസറിലും ഫഹദ് ഉണ്ടായിരുന്നില്ല. ചിത്രത്തിന്റെ പ്രധാന ഷെഡ്യൂൾ പൂർത്തിയായതായി അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തിന്റെ പിആർഒ ആതിര ദിൽജിത്താണ് ചിത്രം പങ്കു വെച്ചത്.

ബന്‍വര്‍ സിങ് ഷെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ആദ്യഭാ​ഗത്തിലെ ഫഹദിന്റെ റോളിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ആദ്യഭാ​ഗത്തുള്ളതിനേക്കാൾ പ്രാധാന്യം രണ്ടാം ഭാ​ഗത്തിൽ ​ഫ​ഹദിനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായിക. സം​ഗീതം ദേവിശ്രീ പ്രസാദ്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.   



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home