ad
Deshabhimani

വനിതകൾക്കുള്ള ആദരവുമായി 'തിയേറ്റര്‍’ സിനിമ ട്രെയിലർ ലോഞ്ച്‌

sajin babu

തിയേറ്റർ സിനിമയുടെ ടീസർ റിലീസ് ചടങ്ങിൽ സമൂഹത്തിൽ വിവിധ തുറകളിൽ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ ഹരിതകർമ സേന അംഗം ത്രേസ്യാമ്മയെ ചിത്രത്തിലെ നായികാ റിമകല്ലിങ്കല്‍ പൊന്നാട അണിയിച്ചു ആദരിക്കുന്നു. മന്ത്രി സജി ചെറിയാൻ, ചിത്രത്തിന്റെ നിർമാതാവ് അഞ്ജന ഫിലിപ്പ്, സംവിധായകൻ സജിൻ ബാബു തുടങ്ങിയവർ സമീപം .

വെബ് ഡെസ്ക്

Published on Oct 04, 2025, 07:51 AM | 1 min read

തിരുവനന്തപുരം: ദേശീയ പുരസ്കാരം ലഭിച്ച ‘ബിരിയാണി’ക്കുശേഷം സജിൻ ബാബു സംവിധാനം ചെയ്ത ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ യുടെ ട്രെയിലർ ലോഞ്ച്‌ തിരുവനന്തപുരത്ത്‌ നടന്നു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു.


റിമ കല്ലിങ്കൽ, അഞ്ജന ഫിലിപ്പ്‌, ഫിലിപ്പ് സക്കറിയ, സജിൻബാബു, ഡോ.സംഗീത ജനചന്ദ്രൻ എന്നിവർ സംസാരിച്ചു. 16ന് ചിത്രം തിയേറ്ററുകളിലത്തും. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്ന്‌ നിർമിച്ച ചിത്രം ഒക്ടോബർ ഏഴി-ന് യാൾട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ ട്രെയിലർ ഔദ്യോഗികമായി പ്രകാശിപ്പിച്ചിരുന്നു.


ആചാരങ്ങളും വിശ്വാസവും ഐതിഹ്യങ്ങളും യാഥാർഥ്യവും തമ്മിലുള്ള അന്തരമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കേരളത്തിലെ ഒരു ദ്വീപിന്റെ പശ്ചാത്തലത്തിലൂടെയാണ്‌ കഥ വികസിക്കുന്നത്‌. റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ ചടങ്ങിൽ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home