ഉറ്റമിത്രത്തെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാൽ; 'ആരംഭം' സെറ്റിൽ സർപ്രൈസ് വിസിറ്റ്!

തൃശൂർ: മലയാള സിനിമയിലേക്ക് 25 വർഷങ്ങൾക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുന്ന പ്രിയ നടി സരിതയെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാൽ. ഖുശ്ബു-സുന്ദർ സി ദമ്പതികളുടെ മകൾ അവന്തിക സുന്ദർ അരങ്ങേറ്റം കുറിക്കുന്ന 'ആരംഭം' എന്ന ചിത്രത്തിന്റെ തൃശൂരിലെ ലൊക്കേഷനിലായിരുന്നു സർപ്രൈസ് വിസിറ്റ്. സരിതയ്ക്കും അവന്തികയ്ക്കുമൊപ്പം ചിത്രത്തിന്റെ സംവിധായകൻ സുജേഷ് ആനി ഈപ്പനെയും സുചിത്ര സന്ദർശിച്ചു. സുചിത്രയുടെ ഈ അപ്രതീക്ഷിത വരവ് ഷൂട്ടിംഗ് സെറ്റിൽ വലിയ ആവേശമായി. വർഷങ്ങൾ നീണ്ട ആഴമേറിയ സൗഹൃദങ്ങളുടെ ഒത്തുചേരലിന് കൂടിയാണ് 'ആരംഭം' സിനിമയുടെ സെറ്റ് വേദിയായത്.
സ്റ്റുഡിയോ ബെല്ലാറൂഹിന്റെ നിർമ്മാണത്തിൽ സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ 'ആരതി' എന്ന കേന്ദ്ര കഥാപാത്രമായാണ് അവന്തിക സുന്ദർ എത്തുന്നത്. വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പൂജ അടുത്തിടെയാണ് നടന്നത്. 1991-ൽ 'അങ്കിൾ ബൺ' എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായി ഖുശ്ബു മലയാളത്തിൽ അരങ്ങേറിയതുപോലെ, മകൾ അവന്തികയും തന്റെ സിനിമാ യാത്രയ്ക്ക് മലയാളത്തിലൂടെ മികച്ചൊരു തുടക്കം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ഭഗത് മാനുവൽ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങിയരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നു. തമിഴിലും മലയാളത്തിലുമായാണ് ചിത്രം തയാറാകുന്നത്. കഥ, തിരക്കഥ, സംഭാഷണം: ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി, ഛായാഗ്രഹണം: അജയൻ വിൻസെന്‍റ്, സംഗീതം: ഗോപി സുന്ദർ, എഡിറ്റർ: രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ: സാബു മോഹൻ, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം: സൂര്യ ശേഖർ, ഗാനരചന: ബി കെ ഹരിനാരായണൻ, കോറിയോഗ്രാഫി: രാജു സുന്ദരം, ദിനേശ്, സ്റ്റിൽസ്: റെനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാംജിത് പ്രഭാത്, പിആർഒ: ആതിര ദിൽജിത്ത്.










0 comments