ad
Deshabhimani

'റിവോൾവർ റിങ്കോ' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്;​ ഏപ്രിലിൽ റിലീസ്

Revolver Rinko.jpg
വെബ് ഡെസ്ക്

Published on Mar 14, 2026, 07:31 PM | 1 min read

തിരുവനന്തപുരം: താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന 'റിവോൾവർ റിങ്കോ'യുടെ സെക്കൻഡ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. കോഴിക്കോട്, കുന്ദമംഗലം, മുക്കം ഭാഗങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ മാസം റിലീസിനെത്തും.


ശ്രീപത് യാൻ (മാളികപ്പുറം, സുമതി വളവ്), ധ്യാൻ നിരഞ്ജൻ (ഇടിയൻ ചന്തു) ആദിശേഷ്, വിസാദ്, ആവണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന കുട്ടി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, ബിനു ശശിറാം, വിജിലേഷ്, സഞ്ജു ശിവറാം, സാജു നവോദയ, കെപിഎസി മുഹമ്മദ്, അൻഷ മോഹൻ, മറീന മൈക്കിൾ, അഞ്ജലി നായർ, ഷൈനി സാറ, ആതിനാട് ശശി, ദിപിൻ ബാബു, സാബു, പ്രൗദ്ധീൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.


കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലി. എഡിറ്റിംഗ് അയൂബ് ഖാൻ. കലാസംവിധാനം അരുൺ കൃഷ്ണ. മേക്കപ്പ് ബൈജു ശശികല. കോസ്റ്റ്യം സുജിത്ത് മട്ടന്നൂർ.സംഘട്ടനം ഫീനിക്സ് പ്രഭു. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ ഷിബു രവീന്ദ്രൻ. അസോസിയേറ്റ് ഡയറക്ടർ സഞ്ജയ് ജി കൃഷ്ണൻ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ചന്ദ്രമോഹൻ എസ് ആർ

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പാപ്പച്ചൻ ധനുവച്ചപുരം. പിആർഓ മഞ്ജു ഗോപിനാഥ്.


സൗണ്ട്ബിനു ശശിറാം എഫക്ട്സ്‌ എ ബി ജൂബിൻ. സൗണ്ട് മിക്സിങ് അഭിരാം യു ബി. സ്റ്റിൽസ് ശാലു പേയാട്. വിഎഫ്എക്സ് ടി എം ഈ എഫ് എക്സ്. ഡിജിറ്റൽ പി ആർ വിനു വിജയ്. ഡിസൈൻസ് യെല്ലോ ടൂത്ത്സ്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home