ad
Deshabhimani

ആനക്കൊമ്പുകൾക്ക് നടുവിൽ പെപ്പെ; 'കാട്ടാളൻ' മെയ്‍യിൽ തിയേറ്ററുകളിലേക്ക്

kattalan
വെബ് ഡെസ്ക്

Published on Apr 12, 2026, 05:05 PM | 2 min read

കൊച്ചി: ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റിൻറെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം 'കാട്ടാളൻ' മെയ് മാസം തിയേറ്ററുകളിലെത്തുന്നു. 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റും സംഗീത സംവിധായകൻ രവി ബസ്രൂറും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിൽ ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. തോക്കുമേന്തി നിൽക്കുന്ന ഹനാൻ ഷായും ഹിപ്സ്റ്ററും ആൻസണും ഉൾപ്പെട്ട പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.


ആനവേട്ടയുടെയും പകയുടെയും കഥ പറയുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറാണെന്ന് സൂചന നൽകുന്ന ചിത്രത്തിൻ്റെ റിലീസ് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രവി ബസ്രൂറിനൊപ്പം അജനീഷ് ലോക്നാഥും സംഗീതമൊരുക്കുന്ന ചിത്രത്തിലെ 'മജ ക്കോ മല്ലിക' എന്ന പാട്ടും ടീസറും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. മെയ് മാസത്തിലെ ചൂടിനെ വെല്ലുന്ന ആവേശം തിയേറ്ററുകളിൽ എത്തിക്കാൻ വന്യമായ താളവുമായി 'കാട്ടാളൻ' ഒരുങ്ങിക്കഴിഞ്ഞു.


kattalan


നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ദൃശ്യവിസ്മയങ്ങളിൽ ഒന്നാകുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. തായ്‌ലൻഡിൽ ചിത്രീകരണം ആരംഭിച്ച സിനിമയിൽ 'ഓങ്-ബാക്ക്' എന്ന വിഖ്യാത ചിത്രത്തിലെ സ്റ്റണ്ട് കൊറിയോഗ്രഫർ കെച്ച കെംബഡികെയാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. വിഎഫ്എക്സ് ഒഴിവാക്കി യഥാർത്ഥ ആനയെ ഉപയോഗിച്ചാണ് ആനയുമായുള്ള സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദുഷാര വിജയൻ നായികയാകുന്ന ചിത്രത്തിൽ സുനിൽ, കബീർ സിംഗ്, ജഗദീഷ്, സിദ്ധിഖ് തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നു. 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് കാട്ടാളൻ പാക്കപ്പായത്.


പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവർ രചന നിർവ്വഹിക്കുന്ന ചിത്രത്തിന് ഉണ്ണി ആറാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും എം ആർ രാജാകൃഷ്ണൻ ഓഡിയോഗ്രഫിയും നിർവ്വഹിക്കുന്നു. ടി സീരീസ് സംഗീത അവകാശവും ഷിമാരൂ ഡിജിറ്റൽ അവകാശവും സ്വന്തമാക്കിയ ചിത്രം മെയ് മാസത്തിൽ ലോകമെമ്പാടും പ്രദർശനത്തിന് എത്തും. അതിശയിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറുകളും മികച്ച സാങ്കേതിക നിലവാരവും കൊണ്ട് 'കാട്ടാളൻ' ഒരു പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.


പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home