ഹൊറർ ചിത്രവുമായി ഭാവന; 'ദി ഡോർ' ടീസർ പുറത്ത്
കൊച്ചി: നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്‌ദേവാണ് സംവിധായകൻ. ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത് താരത്തിൻ്റെ ഭർത്താവ് നവീൻ രാജനുമാണ്. 12 വർഷങ്ങൾക്ക് മുൻപ് അജിത്തിനൊപ്പം നായികയായ ‘ആസൽ’ ചിത്രത്തിന് ശേഷം തമിഴ് സിനിമാലോകത്തേക്കുള്ള ഭാവനയുടെ തിരിച്ചുവരവ് കൂടിയാണ് ‘ദ ഡോർ’.
ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു. തമിഴിൽ റിലീസിന് ഒരുങ്ങുന്ന സിനിമ ആദ്യ ഘട്ടത്തിന് ശേഷം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസിന് എത്തുമെന്ന് സംവിധായകൻ അറിയിച്ചു.
മാർച്ച് 21ന് തീയേറ്റർ റിലീസിനെത്തുന്ന ചിത്രം സഫയർ സ്റ്റുഡിയോസ്സാണ് വിതരണത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം നിർവഹിക്കുമ്പോൾ സംഗീതം വരുൺ ഉണ്ണി ആണ് ഒരുക്കുന്നത്. എഡിറ്റിംഗ്: അതുൽ വിജയ്, കലാസംവിധാനം: കാർത്തിക് ചിന്നുഡയ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ശിവ ചന്ദ്രൻ,ആക്ഷൻ: മെട്രോ മഹേഷ്, കോസ്റ്യുംസ്: വെൺമതി കാർത്തി, ഡിസൈൻസ്: തൻഡോറ, പി ആർ ഓ (കേരള): പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
0 comments