ad
Deshabhimani

നിവിൻ പോളി ചിത്രം 'ഏഴ് കടൽ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്: റിലീസ് തീയതി പുറത്ത്

Ezhu Kadal

നിവിൻ പോളി (ഇടത്) അഞ്ജലി (വലത്)| Photo:Screengrab

വെബ് ഡെസ്ക്

Published on Sep 11, 2026, 12:42 PM | 1 min read

ചെന്നൈ : നിവിൻ പോളിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ റാം ഒരുക്കിയ 'ഏഴ് കടൽ ഏഴ് മലൈ' ഒക്ടോബർ 1ന് തീയേറ്ററുകളിൽ എത്തും. നിർമാണം പൂർത്തിയായി രണ്ടര വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


2024 മേയ് 15ന് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ 'ബിഗ് സ്‌ക്രീൻ കോമ്പറ്റീഷൻ' വിഭാഗത്തിൽ പ്രീമിയർ ചെയ്ത ചിത്രം, 46-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ 'ബ്ലോക്ക്ബസ്റ്റേഴ്സ് ഫ്രം എറൗണ്ട് ദ വേൾഡ്' വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


നിവിൻ പോളിക്കൊപ്പം സൂരിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. പേരൻപ്, തങ്കമീൻകൾ, കട്രത് തമിഴ്, തരമണി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിയെ നായകനാക്കി റാം ഒരുക്കിയ പേരൻപ് ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.


ഏകാംബരം ഛായാഗ്രഹണവും മതി വിഎസ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home