Deshabhimani

'ടോക്സിക്കി'ന്റെ പ്രീ റിലീസ് പരിപാടിക്കിടെ അപകടം; രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

yash
വെബ് ഡെസ്ക്

Published on Aug 23, 2026, 09:34 AM | 1 min read

ഹൈദരാബാദ്: യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിക്കിടെ അപകടം. മല്ലാ റെഡ്ഡി സർവകലാശാലയിൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെ സൗണ്ട്, ലൈറ്റിങ് സംവിധാനത്തിന്റെ ഒരു ഭാഗം സദസ്സിലേക്ക് തകർന്നുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റത്



പരിക്കേറ്റവരിൽ ഒരു വിദ്യാർഥിനിക്ക് ബോധം നഷ്ടപ്പെടുകയും ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവസമയത്ത് വേദിയിലുണ്ടായിരുന്ന യഷ് പരിപാടി നിർത്തി വിദ്യാർഥികളുടെ വിവരം അന്വേഷിച്ച ശേഷമാണ് പരിപാടി തുടർന്നത്.



യഷിനെ കാണാനായി വൻ ജനക്കൂട്ടമാണ് പരിപാടിയിൽ എത്തിയത്. വേദിക്ക് സമീപത്തേക്ക് വിദ്യാർഥികൾ കൂട്ടമായി നീങ്ങിയതും ചിലർ പരിപാടി ഉപകരണങ്ങൾ സ്ഥാപിച്ച സ്ഥലങ്ങളിൽ കയറിയതുമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ഓഗസ്റ്റ് 26ന് റിലീസ് ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home