ad
Deshabhimani

രക്ത രൂക്ഷിതം, അൾട്രാ അറ്റാക്കിങ് മോഡിൽ യഷ്; ടോക്സിക് ടീസർ പുറത്ത്

വെബ് ഡെസ്ക്

Published on Feb 20, 2026, 12:56 PM | 1 min read

തിരുവനന്തപുരം: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷ് നായകനാകുന്ന ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ- അപ്പ്‌സ് സിനിമയുടെ ടീസർ പുറത്ത്. ഭയാനകവും, രക്തരൂക്ഷിതവും, അക്രമാസക്തവുമായ ദൃശ്യാനുഭവമാണ് ടീസറിൽ ഒരുക്കിയിരിക്കുന്നത്. അടിമുടി യഷ് ഷോയാണ് ട്രെയിലർ. ആദ്യം മുതൽ അവസാനം വരെ യഷിന്റെ ആധിപത്യം ട്രെയിലറിലുണ്ട്.


ടോക്സിക്കിൽ രായ എന്ന കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. യാഷിന്റെ ജന്മദിനമായ ജനുവരി 8 ന് ആണ് ടോക്സിക്കിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ഫസ്റ്റ് ലുക്കിലെ രം​ഗങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.


യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്, കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും. മികച്ച സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിലുള്ളത്.


ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ക്യാമറയും, രവി ബസ്രുർ സംഗീതവും നിർവഹിക്കുന്നു. ഉജ്വൽ കുൽക്കർണിയാണ് എഡിറ്റർ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറി, ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കെച്ച എന്നിവർ ചേർന്നാണ് സംഘട്ടനം ഒരുക്കുന്നത്. ടി പി ആബിദാണ് പ്രൊഡക്ഷൻ ഡിസൈൻ.


കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ നാരായണനും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർച്ച് 19ന് ചിത്രം ലോകമെമ്പാടും തീയേറ്ററുകളിൽ എത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home