ad
Deshabhimani

സെൻസർ കുരുക്കഴിഞ്ഞേക്കും; വിജയ് ചിത്രം 'ജനനായകൻ' വെളിച്ചം കാണുമോ? റീസെൻസറിങ് മാർച്ച് ഒമ്പതിന്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം 'ജനനായകൻ' ഒടുവിൽ തിയേറ്ററുകളിലേക്ക് എത്തുമെന്ന് സൂചന.
വെബ് ഡെസ്ക്

Published on Mar 07, 2026, 03:21 PM | 1 min read

ചെന്നൈ : ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം 'ജനനായകൻ' ഒടുവിൽ തിയേറ്ററുകളിലേക്ക് എത്തുമെന്ന് സൂചന. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ റിവൈസിംഗ് കമ്മിറ്റിയ്ക്ക് മുന്നിൽ മാർച്ച് ഒമ്പതിന് ഉച്ചയ്‍ക്ക് രണ്ട് മണിക്ക് സിനിമ പ്രദർശിപ്പിക്കണം. സെൻസർ ബോർഡുമായുള്ള നിയമപോരാട്ടങ്ങൾക്കൊടുവിൽ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.


കമ്മിറ്റിയുടെ നടപടികൾ സുഗമമായി പൂർത്തിയായാൽ ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള വിജയ്‌യുടെ അവസാന ചിത്രം എന്ന നിലയിൽ വലിയ ആവേശത്തിലാണ് ആരാധകർ.


കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ നിർമിച്ച് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമ, തെലുങ്ക് ചിത്രം 'ഭഗവന്ത് കേസരി'യുടെ റീമേക്കാണെന്നാണ് സൂചന. വിജയ്‌യുടെ അവസാന ചിത്രമായതിനാൽ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home