ad
Deshabhimani

സൂര്യ-മമിത ബൈജു ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' ഒടിടിയിലെത്തി: എവിടെ കാണാം?

Viswanath and sons

മമിത ബൈജു, സൂര്യ| Photo: Social Media

വെബ് ഡെസ്ക്

Published on Sep 11, 2026, 01:13 PM | 1 min read

ഹൈദരാബാദ് : സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ചിത്രം 'വിശ്വനാഥ് ആൻഡ് സൺസ്' ഒടിടിയിലെത്തി. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.


ആഗോള ബോക്സ് ഓഫീസിൽ നിന്ന് 240 കോടിയോളം രൂപ നേടിയ ശേഷമാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. കേരളത്തിൽ ന്യൂ സൂര്യ ഫിലിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്.


മലയാളി താരം മമിത ബൈജു നായികയായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. സൂര്യയുടെ കരിയറിലെ 46-ാമത് ചിത്രമാണിത്. സിതാര എന്റർടെയ്ൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


ജിവി പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ആക്ഷൻ: വി വെങ്കട്ട്, പിആർഒ: ശബരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home