ഇനി തിയറ്ററിൽ കാണാം; വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രം 'തുടക്കം' പാക്ക്അപ്പ് ആയി

കൊച്ചി: വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ സിനിമയായ തുടക്കം ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിന്റെ അണിയറപ്രവർത്തകർ പാക് അപ്പ ചിത്രങ്ങൾ പങ്കുവച്ചു. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനം, തൊടുപുഴ ഭാഗങ്ങളിലായിരുന്നു. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആൻ്റണിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുമെന്നാണ് അഭ്യൂഹങ്ങൾ.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഡോ. എമിൽ ആൻ്റണിയും ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവരാണ് തിരക്കഥ.
സംഗീതം: ജേക്സ് ബിജോയ്, ഛായാഗ്രഹണം: ജോമോൻ ടി ജോൺ, എഡിറ്റിങ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് എബ്രഹാം, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്.
പിആർഒ- വാഴൂർ ജോസ്.










0 comments