വിസ്മയ മോഹൻലാൽ ചിത്രം 'തുടക്കം' ഓണത്തിനെത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മോഹൻലാലാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവച്ചത്. വിസ്മയക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പോസ്റ്ററിൽ ഇരുവർക്കുമാപ്പം മോഹൻലാലിന്റെ മുഖവും അവ്യക്തമായി നൽകിയിട്ടുണ്ട്. ചിത്രം 2026 ഓണം റിലീസായി എത്തുമെന്നാണ് പ്രഖ്യാപനം.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്റണി ജോസഫ് ആണ്. 2018' എന്ന ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിതുറന്നു. പോസ്റ്റർ പുറത്തു വന്നതോടെ മോഹൻലാൽ ആരാധകർ വലിയ പ്രതീക്ഷയിലാണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത 'ബറോസ്' എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു.










0 comments