ad
Deshabhimani

വിസ്മയ മോഹൻലാലിന്റെ 'തുടക്കം' തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

Thudakkam

തുടക്കം സിനിമയുടെ പോസ്റ്റർ

വെബ് ഡെസ്ക്

Published on May 12, 2026, 10:24 PM | 1 min read

തിരുവനന്തപുരം : മലയാള സിനിമ കാത്തിരിക്കുന്ന വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം 'തുടക്ക'ത്തിന്റെ ആഗോള റിലീസ് തീയതി പുറത്തുവിട്ടു. ഓഗസ്റ്റ് ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി ആരാധകരെ അറിയിച്ചത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഓണത്തിന് മുൻപ് തന്നെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് അണിയറ പ്രവർത്തകർ ഇപ്പോൾ സ്ഥിരീകരിച്ചു.


ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ 37-ാമത് നിർമ്മാണ സംരംഭമാണ്. വിസ്മയയ്‌ക്ക് പുറമേ ആശിഷ് ജോ ആന്റണി, സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.


ഡോ എമിൽ ആന്റണി, ഡോ അനീഷ ആന്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതവും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ്. സന്തോഷ് രാമൻ (പ്രൊഡക്ഷൻ ഡിസൈൻ), ജിതേഷ് പൊയ്യ (മേക്കപ്പ്), അരുൺ മനോഹർ (കോസ്റ്റ്യൂം ഡിസൈൻ), ബിജു തോമസ് (പ്രൊഡക്ഷൻ കൺട്രോളർ) തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home