ad
Deshabhimani

‘ഞങ്ങൾ ഒരുമിച്ചൊരു പടം വരുന്നുണ്ട്’; നിവിൻ പോളിക്കൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസൻ

nivin vineeth

വിനീത് ശ്രീനിവാസൻ (ഇടത്) നിവിൻ പോളി (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Aug 30, 2026, 04:42 PM | 1 min read

കൊച്ചി : നിവിൻ പോളിയെ നായകനാക്കി അടുത്ത വർഷം പുതിയ ചിത്രം സംവിധാനം ചെയ്യുമെന്ന് വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം മറ്റു വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ദുൽഖർ സൽമാനും നിവിൻ പോളിയും ഒന്നിക്കുന്ന പുതിയ ചിത്രവും അവരുടെ പ്ലാനിംഗിലുണ്ടെന്ന് വിനീത് കൂട്ടിച്ചേർത്തു.


'ഞങ്ങൾ ഒരുമിച്ചൊരു പടം വരുന്നുണ്ട്. അടുത്ത വർഷം നിവിനാണ് നായകൻ. എന്റെ പ്ലാനിൽ നിവിനും ദുൽഖറും ഒപ്പമുള്ള പടമില്ല, പക്ഷേ അവർ തമ്മിൽ എന്തോ സംസാരിച്ച് വച്ചിട്ടുണ്ട്. അത്തരം കോമ്പിനേഷൻ പടങ്ങൾ വരട്ടെ. ബാംഗ്ലൂർ ഡേയ്‌സിലൊക്കെ അവർ ഒരുമിച്ചപ്പോൾ നല്ല രസമായിരുന്നു. നമുക്ക് ഇഷ്ടമുള്ളവരെ ഒന്നിച്ച് കാണുമ്പോൾ സന്തോഷമാകും,' വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.


നിവിൻ പോളി നായകനായി തീയേറ്ററുകളിലെത്തിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ 150 കോടിയിലധികം കളക്ഷൻ നേടി മുന്നേറുകയാണ്. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി അണിയറയിൽ ഒരുങ്ങുന്ന 'ഐ ആം ഗെയിം' സെപ്തംബർ


മൂന്നിന് റിലീസിനെത്തും. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം വേഫെറർ ഫിലിംസാണ് നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home