കുട്ടി ആരാധികയുടെ പരിഭവത്തിന് വിജയ് ദേവരകൊണ്ടയുടെ മറുപടി വൈറൽ

വിജയ് ദേവരകൊണ്ട, രശ്മിക മന്ദാന എന്നിവർ (ഇടത്), ഇരുവരുടേയും കുട്ടി ആരാധിക (വലത്)
ഹൈദരാബാദ് : തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തിന് പിന്നാലെ കുട്ടി ആരാധിക പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. തന്നെ എന്തുകൊണ്ട് വിവാഹത്തിന് ക്ഷണിച്ചില്ലെന്ന കുട്ടിയുടെ ചോദ്യത്തിന് വിജയ് ദേവരകൊണ്ട നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.
ഫെബ്രുവരി 26-ന് ഉദയ്പൂരിലായിരുന്നു ഇവരുടെ വിവാഹം. മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് അതിഥികൾക്കായി സ്വീകരണവും നടത്തി. ഇതിനിടെയാണ് ഇൻസ്റ്റഗ്രാമിലൂടെ കുട്ടി ആരാധിക തന്റെ പരിഭവം അറിയിച്ചത്. "ഞാനും നിങ്ങളുടെ ആരാധികയല്ലേ, എന്നെ എന്തുകൊണ്ട് ക്ഷണിച്ചില്ല?" എന്നായിരുന്നു ചോദ്യം.
വീഡിയോ വൈറലായതിന് പിന്നാലെ വിജയ് മറുപടിയുമായി എത്തി. "കുഞ്ഞേ.. ഞാൻ നിന്നെ ഉച്ചഭക്ഷണം കഴിക്കാനായി എന്റെ വീട്ടിലേക്ക് ക്ഷണിക്കും. നിനക്ക് പ്രിയപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും എന്നോട് പറയൂ, നമുക്ക് വീട്ടിൽ അതെല്ലാം ഉണ്ടാക്കി കഴിക്കാം" എന്നായിരുന്നു താരം കുറിച്ചത്. രശ്മികയും ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.











0 comments