ad
Deshabhimani

'ആട് 3' പ്രൊമോഷൻ മുടങ്ങി; മാപ്പ് പറഞ്ഞ് നിർമാതാവ് വിജയ് ബാബു

'ആട് 3' പ്രമോഷൻ മുടങ്ങി; മാപ്പ് പറഞ്ഞ് നിർമാതാവ് വിജയ് ബാബു

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 13, 2026, 05:06 PM | 1 min read

തിരുവനന്തപുരം: നടൻ ജയസൂര്യയുടെ നേതൃത്വത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന 'ആട് 3' സിനിമയുടെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കി. തിരുവനന്തപുരം മാർ ഐവാനിയോസ് കോളേജ്, മാൾ ഓഫ് ട്രാവൻകൂർ എന്നിവിടങ്ങളിൽ നിശ്ചയിച്ചിരുന്ന സന്ദർശനമാണ് അവസാന നിമിഷം ഒഴിവാക്കിയത്. അപ്രതീക്ഷിതമായി ഉണ്ടായ ചില സാഹചര്യങ്ങൾ കാരണമാണ് സന്ദർശനം റദ്ദാക്കേണ്ടി വന്നതെന്ന് നിർമാതാവ് വിജയ് ബാബു സോഷ്യൽ മീഡിയിയലൂടെ അറിയിച്ചു.


മുടങ്ങിയ പരിപാടികൾ വരും ദിവസങ്ങളിൽ കൂടുതൽ സർപ്രൈസുകളോടെ അവതരിപ്പിക്കുമെന്നും താരം അറിയിച്ചു. പരിപാടികൾക്കായി കോളേജ് അധികൃതരും മാൾ മാനേജ്‌മെന്റും വിദ്യാർത്ഥികളും നടത്തിയ കഠിനാധ്വാനത്തെ മാനിക്കുന്നുവെന്നും, നൽകിയ ഉറപ്പുകളിൽ നിന്ന് പിന്നോട്ട് പോകുന്നത് തങ്ങളുടെ ശൈലിയല്ലെന്നും വ്യക്തമാക്കിയ സംഘം അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായാണ് പ്രൊമോഷൻ സംഘടിപ്പിച്ചിരുന്നത്.മാർച്ച് 19നാണ് ചിത്രത്തിന്റെ റിലീസ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home