എക്സ് മെൻ നായകൻ കെൽസി ഗ്രാമറിന് എഴുപതാം വയസിൽ എട്ടാമത്തെ കുഞ്ഞ്

എക്സ് മെൻ ചിത്രങ്ങളിലൂടെ പ്രശസ്തനായ മുതിർന്ന നടൻ കെൽസി ഗ്രാമറിന് തന്റെ എഴുപതാം വയസിൽ എട്ടാമത്തെ കുഞ്ഞ്. ഇദ്ദേഹത്തിന്റെ ഭാര്യ കെയ്റ്റ് വാൽഷും തങ്ങൾക്ക് ഒരു ആൺ കുഞ്ഞ് പിറന്നതായി വെളിപ്പെടുത്തി. ഇരുവരുടെയും ബന്ധത്തിലെ നാലാമത്തെ കുഞ്ഞാണ്. ക്രിസ്റ്റഫർ എന്നാണ് പേരിട്ടത്.
ഫ്രേസിയർ എന്ന ജനപ്രിയ പരമ്പരയിലെയും നിരവധി "എക്സ്-മെൻ" ചിത്രങ്ങളിലെയും അഭിനയത്തിലൂടെ പ്രശസ്തനാണ് കെൽസി ഗ്രാമർ. അന്തരിച്ച സഹോദരിയുടെ സ്മരണയ്ക്കായി എഴുതിയ ഓർമ്മക്കുറിപ്പായ കാരെൻ: എ ബ്രദർ റിമെമ്പേഴ്‌സിനെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, "ഞങ്ങൾക്ക് നാലാമത്തെ കുട്ടി ജനിച്ചു, ഇതോടെ ഞാൻ എട്ട് കുട്ടികളുടെ പിതാവായി. ജീവിതം മനോഹരമായി തുടരുന്നു..."
ഗ്രാമറിന് മുൻ ബന്ധങ്ങളിൽ നിന്ന് നാല് മുതിർന്ന കുട്ടികളുണ്ട്, അതിൽ മുൻ ഭാര്യ കാമിൽ ഗ്രാമറുമായുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
മാർവൽ സ്റ്റുഡിയോയുടെ സൂപ്പർഹീറോ സംഘ ചിത്രമായ "അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ"യിലാണ് ഗ്രാമർ അടുത്തതായി പ്രത്യക്ഷപ്പെടുന്നത്. അതിൽ "എക്സ്-മെൻ" സിനിമകളിലെ ഹാങ്ക് മക്കോയ് അഥവാ ബീസ്റ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.










0 comments