ad
Deshabhimani

നല്ല കിടിലൻ വാഴ-ബോക്സ് ഓഫീസ് കീഴടക്കി 'വാഴ 2'; ഇതുവരെ നേടിയത് എത്ര?

നല്ല കിടിലൻ വാഴ-ബോക്സ് ഓഫീസ് കീഴടക്കി 'വാഴ 2';  ഇതുവരെ നേടിയത് എത്ര?
വെബ് ഡെസ്ക്

Published on Apr 06, 2026, 05:44 PM | 2 min read

കൊച്ചി : സോഷ്യൽ മീഡിയ താരങ്ങളെ അണിനിരത്തി വിപിൻ ദാസിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ 'വാഴ 2' ബോക്‌സ് ഓഫീസിൽ ചരിത്ര വിജയം കുറിക്കുന്നു. റിലീസ് ചെയ്ത് നാലാം ദിവസം പിന്നിടുമ്പോൾ നിർമാതാക്കൾ പുറത്തുവിട്ട കണക്ക് പ്രകാരം, 59.9 കോടി രൂപയാണ് 'വാഴ 2'വിന്റെ ആഗോള ഗ്രോസ് കളക്ഷൻ. 'വാഴ' ആദ്യ ഭാഗം നേടിയത് 41.75 കോടിയായിരുന്നു. ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ 10.5 കോടി രൂപയുടെ റെക്കോഡ് കളക്ഷൻ നേടിയിരുന്നു.


സോഷ്യൽ മീഡിയ സെൻസേഷനായ ഹാഷിറും സംഘവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് കുടുംബപ്രേക്ഷകർക്കിടയിലും യുവാക്കൾക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ഞായറാഴ്ച ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത് 8.55 കോടി രൂപയാണ്. നാല് ദിവസം കൊണ്ട് 28.08 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത്. 30 കോടിക്ക് അടുത്താണ് ഓവര്‍ സീസ് കളക്ഷന്‍. ഇതോടെ ആകെ ആഗോള കളക്ഷൻ 59.9 കോടി രൂപയായി.


ഹാസ്യത്തിനും നൊസ്റ്റാൾജിയക്കും പുറമെ ചിത്രത്തിലെ വൈകാരിക രംഗങ്ങൾക്ക്‌ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരാണ് മറ്റ്‌ കഥാപാത്രങ്ങൾ. നവാഗതനായ സവിൻ എസ്എ സംവിധാനം ചെയ്ത ചിത്രത്തിൽ അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുധീഷ്, അരുൺ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങി പ്രമുഖ താരങ്ങളും, നിരവധി സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.


2024 ഓഗസ്റ്റിൽ പുറത്തിറങ്ങിയ 'വാഴ'യുടെ ആദ്യ ഭാഗം സോഷ്യൽ മീഡിയ താരങ്ങളെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാൻ സഹായിച്ചിരുന്നു. ആദ്യ ഭാഗത്തിന്റെ അവസാനം നൽകിയ സൂചനകൾ ശരിവെച്ചുകൊണ്ട് ഹാഷിറും ടീമും നായകന്മാരായി എത്തിയ രണ്ടാം ഭാഗം മലയാള സിനിമയിലെ അടുത്ത ബോക്സ് ഓഫീസ് ഹിറ്റിലേക്കാണ് കുതിക്കുന്നത്.


WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നിവയുടെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സംഗീത സംവിധാനം അങ്കിത് മേനോൻ, ഛായാഗ്രഹണം-അഖിൽ ലൈലാസുരൻ, കണ്ണൻ മോഹനാണ് എഡിറ്റിങ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിന്നി ദിവാകര്‍, കല -ബാബു പിള്ള, മേക്കപ്പ് -സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍, സ്റ്റില്‍സ്-ബിജിത്ത് ധർമ്മടം, പരസ്യകല -യെല്ലോ ടൂത്ത്‌സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രജിവൻ അബ്ദുൾ ബഷീർ,സൗണ്ട് ഡിസൈനർ-അരുൺ എസ് മണി, ആക്ഷൻ-കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ-ജോയ്നർ തോമസ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home