ad
Deshabhimani

പോയട്രിക്കൽ ആക്ഷൻ ത്രില്ലർ: 'വവ്വാൽ' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

vavval
വെബ് ഡെസ്ക്

Published on Dec 26, 2025, 04:14 PM | 1 min read

ഓൺ ഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ ബി പറേലിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വവ്വാൽ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അഭിമന്യു സിംഗ്, മകരന്ദ് ദേശ്പാണ്ഡേ, ലെവിൻ സൈമൺ, ലക്ഷ്മി ചപോർക്കർ, ഗോകുലൻ, പ്രവീൺ, മെറിൻ ജോസ്, മണികണ്ഠൻ ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി, ഗോകുലൻ, ഷഫീഖ്, ജയകുമാർ കരിമുട്ടം, മൻരാജ്, ശ്രീജിത്ത് രവി, ജോജി കെ ജോൺ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മനോജ് എം. ജെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. സംഗീതം- ജോൺസൺ പീറ്റർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home