ad
Deshabhimani

ചിരിയും സൗഹൃദവും നൊസ്റ്റാൾജിയയും; 'വാഴ 2' നാളെ തിയേറ്ററുകളിലേക്ക്

ചിരിയും, സൗഹൃദവും, നൊസ്റ്റാൾജിയയും; 'വാഴ 2' നാളെ തിയേറ്ററുകളിലേക്ക്

വാഴ 2 പോസ്റ്റർ

വെബ് ഡെസ്ക്

Published on Apr 01, 2026, 07:14 PM | 1 min read

കൊച്ചി : ബോക്സ് ഓഫീസിൽ തരംഗമായ വാഴ യുടെ രണ്ടാം ഭാഗം 'വാഴ 2': ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' നാളെ (ഏപ്രിൽ 2) തിയേറ്ററുകളിലെത്തും. നവാഗതനായ സവിൻ എസ് എ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് 'ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങളുടെ സംവിധായകൻ വിപിൻ ദാസ് ആണ്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നിവയുടെ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി ബി അനീഷ്, ആദർശ് നാരായൺ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.


സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങി പ്രമുഖ താരങ്ങളും, നിരവധി സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീത സംവിധാനം അങ്കിത് മേനോൻ, ഛായാഗ്രഹണം-അഖിൽ ലൈലാസുരൻ, കണ്ണൻ മോഹനാണ് എഡിറ്റിങ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിന്നി ദിവാകര്‍, കല -ബാബു പിള്ള, മേക്കപ്പ് -സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാര്‍, സ്റ്റില്‍സ്-ബിജിത്ത് ധർമ്മടം, പരസ്യകല -യെല്ലോ ടൂത്ത്‌സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രജിവൻ അബ്ദുൾ ബഷീർ,സൗണ്ട് ഡിസൈനർ-അരുൺ എസ് മണി, ആക്ഷൻ-കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ-ജോയ്നർ തോമസ്,


സൗഹൃദവും നൊസ്റ്റാൾജിയയും തമാശകളും കോർത്തിണക്കിയ ട്രെയ്‌ലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ആദ്യ ഭാഗത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച 'ബില്യൺ ബോയ്‌സിന്' പുറമെ പുതിയൊരു സൗഹൃദക്കൂട്ടായ്മയുടെ കഥയാണ് രണ്ടാം ഭാഗം പറയുന്നത്. പരീക്ഷ കഴിഞ്ഞെത്തുന്ന വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് മുഴുനീള കോമഡി എന്റർടൈനർ എത്തുന്നത്. ആദ്യ ഭാഗം തിയേറ്ററുകളിൽ വലിയ സാമ്പത്തിക വിജയം നേടിയതിനാൽ വാഴ 2 വിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home