വേറിട്ട പോലീസ് കഥാപാത്രവുമായി ചാക്കോച്ചൻ; ‘ഉന്മാദം’ പ്രേക്ഷകശ്രദ്ധ നേടുന്നു

ഉന്മാദം സിനിമയുടെ പോസ്റ്റർ |Photo: Socialmedia
തിരുവനന്തപുരം : കുഞ്ചാക്കോ ബോബനും ലിജോമോളും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം 'ഉന്മാദം' തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. പ്രമുഖ എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വേറിട്ടൊരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്. ഒരു പോലീസ് സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് എത്തുന്ന ഒരു ഫയലും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം.
ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമാണ സംരംഭമായ ഈ ചിത്രം ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമാണം. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമാതാക്കളും അവിനാഷ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്‌ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്‌നേശ്വർ സുരേഷ് തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇഷ്‌ക്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ഇലവീഴാ പൂഞ്ചിറ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ച കിരൺ ദാസ് തന്നെയാണ് ഈ ചിത്രത്തിന്റെയും എഡിറ്റിങ്. അർജുൻ സേതു ഛായാഗ്രഹണവും മുജീബ് മജീദ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
ദിലീപ് നാഥ് (പ്രൊഡക്ഷൻ ഡിസൈനർ), ഗായത്രി കിഷോർ (വസ്ത്രാലങ്കാരം), റോണക്സ് സേവ്യർ (മേക്കപ്പ്), ജിതിൻ ജോസഫ് (സൗണ്ട് ഡിസൈൻ), എഗ്ഗ് വൈറ്റ് (VFX), ഷബീർ മലവട്ടത്ത് (പ്രൊഡക്ഷൻ കൺട്രോളർ), കമലേഷ് കുമാർ (അസോസിയേറ്റ് പ്രൊഡ്യൂസർ), വിനോദ് രാഘവൻ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), നന്ദു ഗോപാലകൃഷ്ണൻ (സ്റ്റിൽസ്), ഓൾഡ്മോങ്ക്‌സ് (പബ്ലിസിറ്റി ഡിസൈൻസ്), ആതിര ദിൽജിത്ത് (പിആർഒ) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.










0 comments