ad
Deshabhimani

സരോജ് കുമാറും ഉദയനും വീണ്ടുമെത്തുന്നു; ഉദയ‌നാണ് താരം റീറിലീസ് തീയതി പുറത്ത്

udayananu tharam
വെബ് ഡെസ്ക്

Published on Jan 29, 2026, 04:29 PM | 1 min read

കൊച്ചി: മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് 'ഉദയനാണ് താരം'. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രം ഫെബ്രുവരി ആറിന് റിലീസ് ചെയ്യുമെന്ന് മോഹൻലാൽ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. വൈറൽ ലുക്കിലാണ് താരം റിലീസ് തീയതി പ്രഖ്യാപിച്ചത്. 4K ദൃശ്യമികവിലാണ് 'ഉദയനാണ് താരം' രണ്ടാം വരവിന് ഒരുങ്ങുന്നത്.



മോഹൻലാലിന്റെ ഉദയഭാനുവിനും ശ്രീനിവാസന്റെ രാജപ്പൻ എന്ന സരോജ് കുമാറിനും ഇന്നും ആരാധകർ ഏറെയാണ്. പച്ചാളം ഭാസിയായി ജഗതി ശ്രീകുമാറും തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്. മീനയാണ് സിനിമയിലെ നായിക. മുകേഷ്, സലിംകുമാര്‍, ഇന്ദ്രന്‍സ്, ഭാവന എന്നിവരാണ് 'ഉദയനാണ് താര'ത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ശ്രീനിവാസൻ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി കരുണാകരനാണ് നിർമിച്ചത്. സിനിമയിലെ ദീപക് ദേവ് ഒരുക്കിയ പാട്ടുകൾ എല്ലാം ഹിറ്റുകളായിരുന്നു. കൈതപ്രം ആയിരുന്നു ഗാനരചന. പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിര്‍വഹിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home