print edition 'ടോക്‌സിക്' സിനിമ ഫെയ്‌സ്‌ബുക്കിൽ


ശ്രീരാജ് ഓണക്കൂർ
Published on Aug 30, 2026, 12:57 AM | 1 min read
കൊച്ചി: തിരുവോണദിവസം ലോകവ്യാപകമായി റിലീസായ ‘ടോക്‌സിക്’ എന്ന സിനിമയുടെ വ്യാജപതിപ്പ് ഫെയ്‌സ്‌ബുക്കിൽ. സഫിയാൻ ജാട്ട് എന്ന ഫെയ്‌സ്‌ബുക്ക് പേജിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് അപ്‌ലോഡ് ചെയ്‌തത്. മൂന്നുമണിക്കൂറിലേറെ ദൈർഘ്യമുള്ള പ്രിന്റ് അപ്‌ലോഡ് ചെയ്‌ത പേജ് മണിക്കൂറുകൾക്കകം അപ്രത്യക്ഷമായി. ഫെയ്‌സ്‌ബുക്കിൽ സിനിമ പ്രചരിക്കുന്നതായി ചിലർ അറിയിച്ചതായി ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ച സെഞ്ച്വറി ഫിലിംസ് ഉടമ സെഞ്ച്വറി കൊച്ചുമോൻ പറഞ്ഞു. ഫെയ്‌സ്‌ബുക്കിൽ അപ്‌ലോഡ് ചെയ്‌തതിനെതിരെ കേരളത്തിൽ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ നിർമാതാക്കൾ ഏർപ്പെടുത്തിയ ആന്റി പൈറസി ടീംതന്നെ ചിത്രത്തിന്റെ ലിങ്ക് ഫെയ്‌സ്‌ബുക്കിൽനിന്ന് നീക്കിയതായാണ് സൂചന. ചിത്രം പുറത്തിറങ്ങി മൂന്നാംദിവസമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തെന്നിന്ത്യൻ സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്‌ത ‘ടോക്‌സിക്’ വൻപ്രതീക്ഷകളോടെയാണ് തിയറ്ററുകളിലെത്തിയത്.










0 comments