ad
Deshabhimani

പുതിയ ചിത്രത്തിന് ഇന്ന് കിക്കോഫ്

ക്യാമ്പ് നൗവിൽ എൽ ക്ലാസിക്കോ പോരാട്ടത്തിന് ടൊവിനോയും നസ്രിയയും!

tovino nazriya
വെബ് ഡെസ്ക്

Published on May 10, 2026, 09:07 PM | 2 min read

കൊച്ചി: ടൊവിനോ തോമസും നസ്രിയയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചിന് വേറിട്ട പരീക്ഷണവുമായി അണിയറപ്രവർത്തകർ. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിൽ ഇന്ന് നടക്കുന്ന റയല്‍ - ബാഴ്‌സ എല്‍ ക്ലാസിക്കോ മത്സരത്തിന്‍റെ കിക്കോഫിനൊപ്പം സ്റ്റേഡിയത്തിൽ നിന്നും തത്സമയം തങ്ങളുടെ പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് ടൊവിനോയും നസ്രിയയും ചേർന്ന് നിർവ്വഹിക്കും.


ഇരുവരുടേയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ലൈവായാണ് ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ പുറത്തുവിടുന്നത്. സ്പാനിഷ് ടൈം ഇന്ന് രാത്രി 9നും ഇന്ത്യൻ ടൈം പുലർച്ചെ 12.30നും ആണ് ടൈറ്റിൽ ലോഞ്ച് നിർവ്വഹിക്കുന്നത്. സ്പാനിഷ് ലാ ലിഗയിൽ കിരീടം നിർണ്ണയിക്കുന്ന നിർണ്ണായകമായ എൽ ക്ലാസിക്കോ പോരാട്ടത്തിന്‍റെ കിക്കോഫ് ടൈമിൽ ഒരു മലയാളം സിനിമയുടെ ടൈറ്റിൽ ലോഞ്ച് തത്സമയം നിർവ്വഹിക്കപ്പെടുന്നു എന്ന അപൂർവ്വതയും ഇതിനുണ്ട്. ഇതിനായി ഇരുവരും ബാഴ്സലോണയിൽ എത്തിച്ചേർന്നുകഴിഞ്ഞു.


ഒട്ടേറെ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ മുഹ്സിൻ പരാരിയാണ് സിനിമയുടെ സംവിധായകൻ. പ്രേക്ഷക പ്രശംസ നേടിയ 'സുഡാനി ഫ്രം നൈജീരിയ'യുടെ സംവിധായകൻ സക്കരിയയുമായി ചേർന്നാണ് മുഹ്‌സിൻ പരാരി ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസ്, ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ബാബുഏട്ടൻ ഫിലിംസ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളിൽ സജിൻ അലി, അബ്ബാസ് തിരുനാവായ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം.


സഹനിർമ്മാണം: പ്രദീപ് സിഎസ്, ഷാനിർ എംകെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, രചന: മുഹ്‌സിൻ പരാരി, സക്കറിയ, സംഗീതം: സുഷിൻ ശ്യാം, ഡിഒപി: വിഷ്ണു തണ്ടശ്ശേരി, എഡിറ്റർ: ബ്ലെസ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: ഹർഷാദ് അലി, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡ.ഡിസൈനർ: ഔസേഫ് ജോൺ, സൗണ്ട് ഡിസൈനർ: ഷിജിൻ ഹട്ടൺ, സൗണ്ട് മിക്സിംഗ്: ഫസൽ എ ബാക്കർ, ചീഫ് അസോ ഡയറക്ടർ: രാഹുൽ കൃഷ്ണൻ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ആന്‍റണി തോമസ്, ഹെഡ് - ഇന്‍റർനാഷണൽ റിലേഷൻഷിപ്പ്: ഐഷ നാസിയ, വിഎഫ്എക്സ്: എഗ് വൈറ്റ്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻ: യെല്ലോടൂത്ത്സ്, ടൈറ്റിൽ ഡിസൈൻ: ചാർലി & ദി ബോയ്‌സ്, പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home