ad
Deshabhimani

ഇത് കളറാണല്ലോ; ടൊവിനോ-ബേസിൽ-വിനീത് ചിത്രം 'അതിരടി ' യുടെ പുത്തൻ പോസ്റ്റർ പുറത്ത്‌

ഇത് കളറാണല്ലോ; ടൊവിനോ-ബേസിൽ-വിനീത് ചിത്രം 'അതിരടി ' യുടെ പുത്തൻ പോസ്റ്റർ പുറത്ത്‌

അതിരടി പോസ്റ്റർ

വെബ് ഡെസ്ക്

Published on Apr 05, 2026, 10:50 PM | 1 min read

കൊച്ചി : മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന മൾട്ടി-സ്റ്റാർ ചിത്രം 'അതിരടി' റിലീസിന് ഒരുങ്ങുന്നു. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ,റിയ ഷിബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം മെയ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്തുവിട്ടു.


ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെയും ഡോ അനന്തു എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ബേസിൽ ജോസഫും ഡോ അനന്തു എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ, ടൊവിനോ തോമസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് വിഷ്ണു വിജയ് സംഗീതം പകരുമ്പോൾ എഡിറ്റിങ് നിർവ്വഹിക്കുന്നത് ചമൻ ചാക്കോയാണ്.


കളർഫുള്ളായ ഒരു ഫെസ്റ്റിവൽ ചിത്രത്തിന്റെ എല്ലാ സൂചനകളും നൽകുന്നതാണ് പുറത്തുവന്ന പോസ്റ്റർ. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ വേറിട്ട ഗെറ്റപ്പുകളിൽ പോസ്റ്ററിൽ നിറഞ്ഞു നിക്കുന്നു. മാസ്സ് കോമഡി എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിര സാങ്കേതിക പ്രവർത്തകരും ഒത്തുചേരുന്നു. യുവതാരങ്ങളുടെയും പ്രതിഭാധനരായ അണിയറപ്രവർത്തകരുടെയും കൂട്ടുകെട്ട് തിയേറ്ററുകളിൽ ഒരു വൻ ആഘോഷമായി മാറുമെന്നാണ് സിനിമാലോകത്തിന്റെ വിലയിരുത്തൽ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home