ad
Deshabhimani

ഒന്നൊന്നര 'തുടക്കം'; പ്രേക്ഷക ശ്രദ്ധ നേടി വിസ്മയ മോഹൻലാൽ ചിത്രം

Thudakkam
വെബ് ഡെസ്ക്

Published on Aug 08, 2026, 05:23 PM | 1 min read

തിരുവനന്തപുരം : വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പ്രേക്ഷകശ്രദ്ധ നേടുന്നു. ചിത്രം മീനു എന്ന കഥാപാത്രത്തെയാണ് വിസ്മയ അവതരിപ്പിക്കുന്നത്. പരുമലയിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഓഫീസറായ അച്ഛനോടൊപ്പം അവൾ താമസം ആരംഭിക്കുന്നു. അച്ഛനും നായയായ മെസിയെയും ചുറ്റിപ്പറ്റിയ ലളിതമായ ജീവിതമാണ് മീനുവിന്. അച്ഛനായി സായി കുമാറും അമ്മയായി ചിപ്പിയും വേഷമിടുന്നു.


ആക്ഷൻ രംഗങ്ങളിൽ വിസ്മയ മോഹൻലാൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കൂടാതെ മോഹൻലാലിന്റെ കാമിയോയും ആരാധകർക്ക് ആവേശം പകരുന്നു. വില്ലൻ കഥാപാത്രമായി എത്തുന്ന ആശിഷ് ജോ ആന്റണിയും ശ്രദ്ധേയമാണ്. '2018' ന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്.


ആദ്യ ദിനം 1,102 ഷോകളിൽ നിന്ന് 2.75 കോടി രൂപ ഇന്ത്യയിൽ നിന്ന് ചിത്രം നേടി. കേരളത്തിൽ നിന്ന് 2.50 കോടി രൂപയും, കർണാടകയിൽ നിന്ന് 15 ലക്ഷം രൂപയും, തമിഴ്നാടും മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി 5 ലക്ഷം രൂപയും നേടി.


ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നായി 3 ലക്ഷം രൂപ വീതവും ചിത്രം ആദ്യ ദിനം നേടി. ഛായാഗ്രഹണം; ജോമൺ ടി ജോൺ സംഗീതം: ജേക്ക്സ് ബിജോയ് ആക്ഷൻ: യാനിക് ബെൻ, സ്റ്റണ്ട് സിൽവ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home