Deshabhimani

തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വെബ് ഡെസ്ക്

Published on Mar 18, 2026, 09:56 PM | 1 min read

തിരുവനന്തപുരം : 2026ലെ തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരത്തിന് ജോജു ജോർജിനും മികച്ച നടിക്കുള്ള പുരസ്കാരത്തിന് ലിജോ മോളും അർഹരായി. എക്കോയാണ് മികച്ച ചിത്രം. മികച്ച സംവിധായകനായി അരുൺ ബോസിനെയും മികച്ച തിരക്കഥാകൃത്തായി ബാഹുൽ രമേശിനെയും തെരഞ്ഞെടുത്തു. കലാസാഹിത്യ- ചലച്ചിത്ര മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് ഹോളിവുഡ് സംവിധായകനും കവിയുമായ സർ സോഹൻ റോയിയെ പ്രത്യേക പുരസ്കാരം നൽകി ആദരിക്കും.


ബാലചന്ദ്രമേനോൻ, ഗോകുലം ഗോപാലൻ, എം ജി‌ ശ്രീകുമാർ എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. ബേബി മാത്യു സോമതീരം (ചെയർമാൻ), ബാലു കിരിയത്ത്, ടി.പി. ശാസ്തമംഗലം, രാജൻ വി പൊഴിയൂർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. ഏപ്രിൽ 4ന് കൊല്ലം പുനലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home