എക്കോ മികച്ച ചിത്രം ; തിക്കുറിശ്ശി ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

'എക്കോ' മികച്ച ചിത്രം
തിരുവനന്തപുരം : പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്‌മരണാർത്ഥം 1995 ൽ രൂപം കൊണ്ട തിക്കുറിശ്ശി ഫൗണ്ടേഷൻ്റെ ഈ വർഷത്തെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബാലചന്ദ്രമേനോൻ, ഗോകുലം ഗോപാലൻ എം. ജി. ശ്രീകുമാർ, സോഹൻ റോയ് എന്നിവർക്ക് തിക്കുറിശ്ശി പുരസ്‌കാരം നൽകി ആദരിക്കും.
ബേബി മാത്യു സോമതീരം (ചെയർമാൻ), ബാലു കിരിയത്ത് (സംവിധായകൻ), ടി.പി. ശാസ്‌തമംഗലം (നിരൂപകൻ) രാജൻ വി പൊഴിയൂർ (സെക്രട്ടറി ഫൗണ്ടേഷൻ) എന്നിവർ ജൂറികളായുള്ള സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. ഏപ്രിൽ നാലിന് പുനലൂരിൽ നടക്കുന്ന തിക്കുറിശ്ശി ചലച്ചിത്രോത്സവ ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഫാൗണ്ടേഷൻ ഭാരവാഹികളായ ബി. മോഹന ചന്ദ്രൻ നായർ, രാജൻ വി പൊഴിയൂർ, എ.പി. ജിനൻ, ആർ. സഞ്ജീവ് കുമാർ ബി.എസ്. ശ്യാം കുമാർ, എന്നിവർ തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.
മികച്ച ചിത്രം : എക്കോ
മികച്ച നടൻ : ജോജു ജോർജ് (നാരായണീൻ്റെ മൂന്ന് ആൺമക്കൾ)
മികച്ച നടി : ലിജോ മോൾ (പൊന്മാൻ)
മികച്ച സംവിധായകൻ : അരുൺ ബോസ് (മിണ്ടിയും പറഞ്ഞും)
ജനപ്രിയ സിനിമ: (രേഖാചിത്രം)
ജനപ്രിയ നടൻ : നിവിൻ പോളി (സർവ്വം മായ)
ജനപ്രിയ നടി : റിയാ ഷിബു (സർവ്വം മായ)
ജനപ്രിയ സംവിധായകൻ : അഖിൽ സത്യൻ (സർവ്വം മായ)
മികച്ച ഗാനരചന : കൈതപ്രം ദാമോദരൻ നമ്പൂതിരി (നരിവേട്ട)
മികച്ച സംഗീത സംവിധായകൻ : ജേക്‌സ് ബിജോയ് (തുടരും)
മികച്ച ഗായകൻ: ജോബ് കുര്യൻ (എമ്പുരാൻ)
മികച്ച ഗായിക: മഞ്ജരി (ഈ വലയം)
മികച്ച പശ്ചാത്തല സംഗീതം: മുജീബ് മജീദ് (കളങ്കാവൽ, രേഖാചിത്രം)
മികച്ച തിരക്കഥ: ബാഹുൽ രമേഷ് (എക്കോ)
മികച്ച ഛായാഗ്രഹണം: നിമിഷ് രവി ( ലോക ചാപ്റ്റർ 1 ചന്ദ്ര )
മികച്ച എഡിറ്റിംഗ് : നിഥിൻ രാജ് (പൊന്മാൻ)
ജനപ്രിയ സംഗീത സംവിധായകൻ : വിഷ്‌ണു വിജയ് (ആലപ്പുഴ ജിംഖാന)
ജനപ്രിയ ഗായകൻ : ഗോകുൽ ഗോപകുമാർ (തുടരും)
ജനപ്രിയ ഗായിക : സിന്ധു ഡെത്സൻ (കളങ്കാവൽ)
മികച്ച സ്വഭാവ നടൻ : വിനീത് (എക്കോ)
മികച്ച സ്വഭാവനടി : സരിൻ ഷിഹാബ് ( രേഖാചിത്രം)
മികച്ച സഹനടൻ : സജിൻ ഗോപു (പൊന്മാൻ)
മികച്ച സഹനടി: മഞ്ജു പിള്ള (പ്രിൻസ് & ഫാമിലി)
സ്പെഷ്യൽ ജൂറി പുരസ്‌കാരം : ബിയന മോമിൻ (എക്കോ)










0 comments