ad
Deshabhimani

നെറ്റ്ഫ്ലിക്സിൽ തരംഗമായി തമിഴ് ചിത്രം 'മെയ്ഡ് ഇൻ കൊറിയ'

നെറ്റ്ഫ്ലിക്സിൽ തരംഗമായി തമിഴ് ചിത്രം 'മെയ്ഡ് ഇൻ കൊറിയ'
വെബ് ഡെസ്ക്

Published on Mar 25, 2026, 09:37 PM | 1 min read

ചെന്നൈ : നെറ്റ്‌ഫ്ലിക്സിൽ തരംഗമായി തമിഴ് ചിത്രം 'മെയ്ഡ് ഇൻ കൊറിയ'. നോൺ-ഇംഗ്ലീഷ് സിനിമകളുടെ ആഗോള പട്ടികയിൽ തുടർച്ചയായ രണ്ടാം വാരവും ഒന്നാം സ്ഥാനത്ത് തുടരുന്ന ചിത്രം, ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ രാജ്യാന്തര വിജയങ്ങളിലൊന്നായി മാറി. പ്രിയങ്ക മോഹൻ നായികയായ ചിത്രത്തിന്റെ സംവിധാനം രാ കാർത്തിക് ആണ്. മാർച്ച് 12ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം 67 ലക്ഷത്തിലധികം വ്യൂസ് നേടി. ബോളിവുഡ് ചിത്രങ്ങളായ 'ബോർഡർ 2' (33 ലക്ഷം വ്യൂസ്), 'ധുരന്ധർ' (23 ലക്ഷം വ്യൂസ്) എന്നിവയെ പിന്നിലാക്കിയാണ് ഈ തമിഴ് സിനിമ ആധിപത്യം ഉറപ്പിച്ചത്.


തമിഴ്‌നാട്ടിലെ കൊളപ്പൂർ ഗ്രാമത്തിൽ നിന്നും കൊറിയ സന്ദർശിക്കണമെന്ന ആഗ്രഹവുമായി പോകുന്ന ഷെൺബഗം, ദക്ഷിണ കൊറിയയിലെ സോളിൽ ഒറ്റപ്പെട്ടുപോകുന്നതും തുടർന്ന് അതിജീവിക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പ്രിയങ്ക മോഹന്റെ കഥാപാത്രത്തിന് ആഗോളതലത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൊറിയൻ താരങ്ങളായ ബാക്ക് സി-ഹൂൺ, പാർക്ക് ഹൈ-ജിൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.


ചിത്രത്തിന്റെ വിജയത്തിൽ സംവിധായകൻ രാ കാർത്തിക് നായിക പ്രിയങ്ക മോഹനെ പ്രത്യേകം പ്രശംസിച്ചു. ഷൂട്ടിംഗ് വേളയിൽ പ്രതികൂല കാലാവസ്ഥയിലും പ്രതിദിനം 12 മണിക്കൂറിലധികം താരം ഷൂട്ടിങിനായി സമയം ചെലവഴിച്ചു. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയ്ക്ക് ആഗോളതലത്തിൽ ഇത്രയും വലിയ സ്വീകാര്യത ലഭിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് രാ കാർത്തിക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home