കൊച്ചിയെ ഇളക്കിമറിച്ച് സൂര്യയുടെ മാസ് എൻട്രി; ഷിഫിന ബബിൻ പാക്കറുടെ ആദ്യ ചിത്രത്തിന് ആവേശത്തുടക്കം

നടൻ സൂര്യയോടൊപ്പം സംവിധായിക ഷിഫിന ബബിൻ പാക്കറും നടി നസ്രിയയും
കൊച്ചി: നടൻ സൂര്യയുടെ സാന്നിധ്യം കൊണ്ട് ആവേശഭരിതമായി കൊച്ചി. 'രോമാഞ്ചം', 'ആവേശം' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ഷിഫിന ബബിൻ പാക്കർ ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് മുഖ്യാതിഥിയായി താരം എത്തിയത്. തിയേറ്റർ ഓഫ് ഡ്രീംസും അനന്തു എന്റർടെയ്ൻമെന്റ്സും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഷിഫിന തന്നെയാണ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഏപ്രിൽ 6ന് കൊടുങ്ങല്ലൂരിൽ ചിത്രത്തിന്‍റെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കും.
നടൻ സൂര്യയും സംവിധായകൻ ജിത്തു മാധവൻ
'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന്റെ ജീവിതപങ്കാളി കൂടിയാണ് സ്വതന്ത്ര സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ഷിഫിന ബബിൻ പാക്കർ. ജിത്തു മാധവൻ-സൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'സൂര്യ 47'-ന്റെ പൂജയും അടുത്തിടെ നടന്നിരുന്നു. നസ്രിയ, നസ്‍ലിൻ ഗഫൂർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
നടൻ സൂര്യയ്‌ക്കൊപ്പം സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, എസ് എൻ സ്വാമി, ജിത്തു മാധവൻ, നടി നസ്രിയ, റംലത്ത്, കൃഷ്ണമൂർത്തി, അൻവർ റഷീദ് തുടങ്ങിയവർ ചടങ്ങിന് മാറ്റുകൂട്ടി. ഷൈജു ഖാലിദ് ക്യാമറ പൂജയും സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചപ്പോൾ, സൂര്യ സിനിമയുടെ ക്ലാപ്പടിച്ചു. അൻവർ റഷീദാണ് സ്ക്രിപ്റ്റ് കൈമാറിയത്. ചിത്രത്തിന്‍റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ഷിഫിന ബബിൻ പാക്കർ, നിർമാതാക്കളായ ഡോ. അനന്ദു,
ഛായാഗ്രഹണം: ആൽബി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ടർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മൻസൂർ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ: ജോമി ജോൺ, പ്രൊഡക്ഷൻ കൺട്രോളര്‍: കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാംജിത്ത് പ്രഭാത്, നൃത്തസംവിധാനം: ഷെരീഫ് മാസ്റ്റർ, സുമേഷ് മാസ്റ്റർ, സംഘട്ടനം: അഷറഫ് ഗുരുക്കൾ, സിങ്ക് സൗണ്ട്: വൈശാഖ്, സ്റ്റിൽസ്: ഷെയ്ൻ, പിആർഒ: ആതിര ദിൽജിത്ത്.










0 comments