ad
Deshabhimani

സൂര്യ - ജ്ഞാനവേൽ ടീം വീണ്ടും ഒന്നിക്കുന്നു; നിർമാണം ഹോംബലെ ഫിലിംസ്

surya sivakumar new movie
വെബ് ഡെസ്ക്

Published on Jun 29, 2026, 07:24 PM | 1 min read

ചെന്നൈ: സൂര്യ - ടി ജെ ജ്ഞാനവേൽ ടീം വീണ്ടും ഒന്നിക്കുന്നു. 'ജയ് ഭീം' എന്ന പൊളിറ്റിക്കൽ കോർട്ട് റൂം ഡ്രാമയ്ക്ക് ശേഷം ഇരുവരും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം സിനിമാലോകത്ത് വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ദ വൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കെജിഎഫ്, കാന്താര, സലാർ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് ആദ്യമായാണ് സൂര്യയുമായി കൈകോർക്കുന്നത്. സായ് അഭ്യങ്കർ സംഗീതവും കതിർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് നായികയായി എത്തുന്നത്. ഇന്ന് ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു.


ആർ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് ആണ് ഒടുവിൽ പുറത്തിറങ്ങിയ സൂര്യ ചിത്രം. കറുപ്പ് 300 കോടി രൂപയിലധികം ബോക്സ് ഓഫീസിൽ നിന്ന് വാരിക്കൂട്ടി. മമിത ബൈജു നായികയായെത്തുന്ന വിശ്വനാഥൻ ആൻഡ് സൺസ് ആണ് സൂര്യയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സൂര്യ ചിത്രത്തിൽ ഒരു ഡാൻസ് നമ്പർ ​ഗാനം പാടിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തിവരുന്നുണ്ട്.


സൂര്യയുടെ മുൻ ചിത്രങ്ങളായ 'സൂരരൈ പോട്ര്', 'ജയ് ഭീം' എന്നിവ നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും ഏറെ നേടിയവയായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇവ രണ്ടും ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് റിലീസ് ചെയ്യേണ്ടി വന്നത്. മികച്ച സിനിമകളിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും തിയേറ്ററുകളിൽ തിളങ്ങാൻ കഴിഞ്ഞില്ല എന്ന കുറവ് 'കറുപ്പി'ന്റെ വമ്പൻ വിജയത്തോടെ സൂര്യയ്ക്ക് പരിഹരിക്കാൻ സാധിച്ചു. വരാനിരിക്കുന്ന ജ്ഞാനവേൽ ചിത്രത്തിലും സമാനമായ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home