ad
Deshabhimani

'ഷെയ്ൻ നിഗം 27': ആക്ഷൻ ചിത്രവുമായി താരം വീണ്ടുമെത്തുന്നു; പോസ്റ്റർ പുറത്ത്

shane
വെബ് ഡെസ്ക്

Published on Dec 22, 2025, 07:10 AM | 1 min read

ഷെയ്ൻ നി​ഗം നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഷെയ്ൻ നിഗം 27' എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാഥ് ആണ്.


മലയാളം, തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തും. മദ്രാസ്കാരന്‍, ബൾട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം നായകനാകുന്ന തമിഴ് ചിത്രം കൂടിയാണിത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. .ഷെയ്നിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പടത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.‌


ഷെയ്ൻ നിഗത്തിന്റെ 'ഹാൽ' എന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്.വീര സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ജോണി ആൻറണി, വിനീത് ബീപ്‍കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home