ad
Deshabhimani

കിങ് ഖാൻ @ 60; പിറന്നാളിനോടനുബന്ധിച്ച് എവർഗ്രീൻ ചിത്രങ്ങളുൾപ്പടെ എട്ട് റി-റിലീസുകൾ

srk
വെബ് ഡെസ്ക്

Published on Oct 30, 2025, 09:16 PM | 1 min read

ന്യൂഡൽഹി: ഇന്ത്യൻ സിനിമയുടെ കിങ് ഖാന്റെ എട്ട് എവർഗ്രീൻ പടങ്ങൾ ബിഗ് സ്ക്രീനിലേക്ക്. ഷാറൂഖ് ഖാന് നവംബർ രണ്ടിന് 60 വയസ് തികയുന്നതിനോട് അനുബന്ധിച്ചാണ് റി-റിലീസിന് ഒരുങ്ങുന്നത്.


ഷാറൂഖിൻറെ പിറന്നാളിനോടനുബന്ധിച്ച് പിവിആറും ഐനോക്സ് സിനിമാസും എസ്ആർകെ ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്. ചിത്രങ്ങൾ ഹൈദരാബാദിലുൾപ്പടെ പ്രദർശിപ്പിക്കും.


ഒക്ടോബർ 31ന് ആരംഭിക്കുന്ന മേളയിൽ മെം ഹൂൻ നാ, ദേവദാസ്, ഓം ശാന്തി ഓം, ദിൽ സെ, കഭി ഹാൻ കഭി നാ, ചെന്നൈ എക്സ്പ്രസ്, ജവാൻ, ഫാൻ എന്നിവ സ്ക്രീനിംഗ് നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home