കമൽ ഹാസനും ശിവകാർത്തികേയനും വീണ്ടും ഒന്നിക്കുന്നു; ‘സെയോൻ’ ടീസർ പുറത്ത്

ചെന്നൈ: അമരന് ശേഷം വീണ്ടും ശിവകാർത്തികേയനുമായി കൈകോർക്കുകയാണ് കമൽ ഹാസൻ. രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിക്കുന്ന പുതിയ ശിവകാർത്തികേയൻ ചിത്രം ‘സെയോൻ’ ടീസർ പുറത്ത്. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ശിവകുമാർ മുരുകേശൻ ആണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മാസ് ആക്‌ഷൻ ഫാമിലി എന്റർടെയ്‌നർ ആണ് ‘സെയോൻ’.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിറയെ മയിലുകൾക്കും മയിൽ പീലികൾക്കും ഇടയിൽ ഒരു വാളുമായി ഇരിക്കുന്ന ശിവകാർത്തികേയനെ ആണ് പോസ്റ്ററിൽ കാണാനാകുന്നത്.
സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം വിവേക് വിജയകുമാർ, എഡിറ്റർ സാൻ ലോകേഷ്, കലാസംവിധായകൻ ആർകെ നാഗു, കോസ്റ്റ്യൂം ഡിസൈനർ കീർത്തി സമ്പത്ത്, ജോഷ്വോ മാക്സ്വെൽ.










0 comments