'മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ അല്ല'; സെൽഫ് ട്രോൾ പോസ്റ്റുമായി നവ്യാ നായർ

തിരുവനന്തപുരം: മുല്ലപ്പൂ കൈവശംവെച്ചതിന് ഓസ്‌ട്രേലിയൻ വിമാനത്താവളത്തിൽ ഒരുലക്ഷം രൂപയിലേറെ പിഴ അടക്കേണ്ടി വന്ന സംഭവത്തെ മുൻ നിർത്തി സെൽഫ് ട്രോളുമായി നവ്യ നായർ. ഇത്തവണ തന്റെ ഫോൺ ഗ്യാലറിയിലെ പഴയ ചിത്രമാണ് താരം പങ്കുവെച്ചത്.
'എവിടെ ആണോ എന്തോ..തലയിൽ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്ട്രേലിയ പോകുവല്ല…ഹാപ്പി മടി പിടിച്ച ഡേ'- എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിട്ടുണ്ട്. ചിത്രം എപ്പോഴെടുത്തതാണെന്ന് ഓർമയില്ലെന്നും നവ്യ കുറിച്ചു.
15 സെന്റിമീറ്റർ മുല്ലപ്പൂ കൈവശംവെച്ചതിന് മെൽബൺ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഒരുലക്ഷത്തിലേറെ രൂപ പിഴചുമത്തിയെന്ന് നടി തന്നെയാണ് സെപ്റ്റംബറിൽ തുറന്നുപറഞ്ഞത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിക്കായുള്ള യാത്രക്കിടയിലായിരുന്നു സംഭവം.
ഓസ്‌ടേലിയയിൽ മുല്ലപ്പൂ കൊണ്ടുപോകാൻ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നുവെന്നും 1,980 ഡോളർ (ഒന്നേകാൽ ലക്ഷത്തോളം രൂപ) ആണ് പിഴ നൽകേണ്ടി വന്നതെന്നും നവ്യ തന്നെ വെളുപ്പെടുത്തിയത് മുൻപ് ചർച്ചയായിരുന്നു.










0 comments