ad
Deshabhimani

പൂക്കി സ്റ്റൈലിൽ ഒടിടി അനൗൺസ്മെന്റുമായി ഡെലുലു; സർവം മായ എവിടെ കാണാം?

sarvam maya
വെബ് ഡെസ്ക്

Published on Jan 23, 2026, 02:49 PM | 1 min read

കൊച്ചി: നിവിൻ പോളി– അജു വർഗീസ് കോമ്പോയുമായി എത്തി നൂറ് കോടിയും കടന്ന അഖിൽ സത്യൻ ചിത്രം ‘സർവം മായ’യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഹോട്സ്റ്റാറിലൂടെ ജനുവരി മുപ്പതിന് സ്ട്രീമിങ്ങ് ആരംഭിക്കും.


സിനിമയിൽ ഡെലുലു ആയി എത്തിയ റിയ ഷിബുവിന്റെ വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ സ്ട്രീമിങ്ങ് തീയതി അനൗൺസ് ചെയ്തത്. അജു വർ‍ഗീസിന്റെ വോയ്സ് ഓവറിൽ ഉള്ള തന്ത വൈബ് സ്ക്രിപ്റ്റ് കൊള്ളില്ലെന്ന് പറഞ്ഞ് ജെൻസി വൈബിലുള്ള വിഡിയോയാണ് റിയ പങ്കുവയ്ക്കുന്നത്.


ആഗോള കളക്ഷനിൽ 131 കോടി കടന്നിരിക്കുകയാണ് സർവം മായ. ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകർ നൽ‍കിയത്. ഡെലുലുവായി എത്തിയ റിയ ഷിബുവിന്റെ പെർഫോമൻസിന് മികച്ച അഭിപ്രായവും ലഭിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home