ad
Deshabhimani

അയൽവീട്ടിലെ പയ്യൻ ഈസ് ബാക്ക്; മികച്ച പ്രതികരണവുമായി സർവ്വം മായ; ആദ്യദിന കളക്ഷൻ പുറത്ത്

sarvam maya
വെബ് ഡെസ്ക്

Published on Dec 26, 2025, 02:13 PM | 1 min read

കൊച്ചി: എവിടെയോ പതറിപ്പോയ കൂട്ടുകാരന്റെ തിരിച്ചുവരവ് നൽകുന്ന സന്തോഷം നൽകുന്ന വാർത്തയാണ് സർവ്വം മായ റിലീസിന് ശേഷം കേൾക്കുന്നത്. രണ്ടാം ദിനത്തിലേക്ക് ചിത്രം എത്തുമ്പോൾ ഓൺലൈൻ-ഓഫ്‌ലൈൻ ടിക്കറ്റുകൾക്ക് തിരക്കായിക്കഴിഞ്ഞു. അഖിൽ സത്യൻ-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം ബോക്സ്ഓഫീസിൽ വരുംദിവസങ്ങളിലും മിന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


ഹിറ്റ് കോംബോയായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സര്‍വ്വം മായക്കുണ്ട്. ഗൗരവ സ്വഭാവത്തിൽനിന്ന് ചന്ദനക്കുറിയണിഞ്ഞ നിഷ്‌കളങ്കനായ നാട്ടിൻപുറത്തുകാരനിലേക്കുള്ള നിവിന്റെ വേഷപ്പകര്‍ച്ചയാണ് സിനിമയിലേത്.


നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഫയര്‍ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് നിർമാതാക്കൾ. ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.


ജസ്റ്റിന്‍ പ്രഭാകരന്റെ ഈണം, ശരണ്‍ വേലായുധന്റെ ക്യാമറ, അഖില്‍ സത്യന്‍ എഡിറ്റിംഗ് വിഭാഗം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. നര്‍മ്മത്തിന്റെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ 'സര്‍വ്വം മായ' ക്രിസ്മസ് അവധിക്കാലത്ത് കുടുംബസമേതം ഏറ്റെടുത്തെന്ന സൂചനയാണ് തീയറ്റർ തിരക്കി നൽകുന്നത്.


കഴിഞ്ഞ ആഴ്ച ഇറങ്ങിയ ‘ഫാർമ’ എന്ന വെബ് സീരീസിനും മികച്ച അഭിപ്രായം നേടാനായി. കെപി വിനോദ് എന്ന മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കൽ ഡ്രാമയിൽ ബിനു പപ്പു, നരേൻ, മുത്തുമണി, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, അലേഖ് കപൂർ തുടങ്ങിയവരുമുണ്ട്. നിവിൻ പോളിയുടെ ആദ്യ വെബ് സീരീസാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home