സർവം മായ 101 കോടിയിൽ; തിരിച്ചുവരവിൽ തിളങ്ങി നിവിൻ

കൊച്ചി: മലയാളി പ്രേക്ഷകർ ഏറ്റവുമധികം കാത്തിരുന്ന കംബാക്കുകളിലൊന്നായിരുന്നു നിവിൻ പോളിയുടേത്. എപ്പോഴും നമ്മുക്ക് അടുത്ത് പരിചയമുള്ള ഒരാളെ പോലെയാണ് നിവിൻ എന്നാണ് പ്രേക്ഷകാഭിപ്രായം. നിവിന്റേതായി അവസാനം പുറത്തിറങ്ങിയ അഖിൽ സത്യൻ ചിത്രം അവരുടെ പ്രതീക്ഷകളെ പൂർണമായും തൃപ്തിപ്പെടുത്തുന്നതായിരുന്നു. ആദ്യ ഷോമുതൽ തുടങ്ങിയ ഹർഷാരവം പത്താം ദിവസവും നിവിനായി തീയറ്ററുകളിൽ ഉയരുന്നു. അങ്ങനെ തിരിച്ചുവരവിന്റെ മായയിൽ പ്രേക്ഷകരെ സർവം കീഴടക്കിയിരിക്കുകയാണ് ഈ നിവിൻ പോളി ചിത്രം.
പത്ത് ദിവസത്തിനുള്ളിൽ 101 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രത്തിന്റെ കലക്ഷൻ. നിവിൻ പോളി തന്നെയാണ് ഈ സന്തോഷം പങ്കുവച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് സർവംമായ. ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളും ഇപ്പോൾ തന്നെ വൈറലായി കഴിഞ്ഞു. ഏറെ കാലമായി കാത്തിരുന്ന പഴയ നിവിൻ പോളിയെ ഈ ചിത്രത്തിലൂടെ കാണാനായി എന്നാണ് പ്രേക്ഷകർ പറയുന്നത്.
ഹിറ്റ് കോംബോയായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിച്ച പത്താമത്തെ ചിത്രമാണിത്. മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഫയര്‍ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.










0 comments