ad
Deshabhimani

പൃഥ്വിരാജ് പിന്മാറി; 'സന്തോഷ് ട്രോഫി' യിൽ നായകനായി 'വാഴ' താരം ജോമോൻ ജ്യോതിർ?

santhosh trophy

പൃഥ്വിരാജ്, സന്തോഷ് ട്രോഫി സിനിമയുടെ പോസ്റ്റർ, ജോമോൻ ജ്യോതിർ

വെബ് ഡെസ്ക്

Published on May 16, 2026, 05:40 PM | 1 min read

തിരുവനന്തപുരം : മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സന്തോഷ് ട്രോഫി എന്ന ചിത്രത്തിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി റിപ്പോർട്ട്. സംവിധായകൻ വിപിൻ ദാസ് ഒരുക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിന് പകരം യുവതാരം ജോമോൻ ജ്യോതിർ നായകനായി എത്തിയേക്കുമെന്നാണ് സൂചന. മുൻപ് തിയേറ്ററുകളിൽ വലിയ വിജയമായി മാറിയ വാഴ എന്ന സിനിമയ്ക്ക് ശേഷം വിപിൻ ദാസും ജോമോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്. മറ്റ് സിനിമകളുടെ തിരക്കുകളും ഡേറ്റ് സംബന്ധിച്ച പ്രശ്നങ്ങളുമാണ് പൃഥ്വിരാജിന്റെ പിന്മാറ്റത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.


പ്രേംപാറ്റ എന്ന സിനിമയ്ക്ക് പിന്നാലെയാണ് ജോമോൻ ജ്യോതിർ സന്തോഷ് ട്രോഫിയുടെയും ഭാഗമാകാൻ ഒരുങ്ങുന്നത്. ലിജീഷ് കുമാർ തിരക്കഥ ഒരുക്കുന്ന സന്തോഷ് ട്രോഫിയിൽ വേറിട്ടൊരു ലുക്കിലാകും ജോമോൻ എത്തുക. ഈ സിനിമകൾക്ക് വേണ്ടി താരം നടത്തിയ കഠിനമായ ശാരീരിക മാറ്റങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. പ്രേംപാറ്റ ചിത്രത്തിലെ കഥാപാത്രത്തിനായി മൂന്ന് മാസം കൊണ്ട് 20 കിലോയോളം ശരീരഭാരമാണ് താരം കുറച്ചത്.


ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പ്രേംപാറ്റ നാഷണൽ സർവീസ് സ്കീം ക്യാമ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന യൂത്ത് റൊമാന്റിക് എന്റർടെയ്നറാണ്. പുതുതലമുറയുടെ സൗഹൃദവും പ്രണയവും ആഘോഷങ്ങളും നിറഞ്ഞ ഒരു മികച്ച ക്യാമ്പസ് ലൈഫ് അനുഭവമായിരിക്കും സിനിമ സമ്മാനിക്കുക എന്നാണ് അടുത്തിടെ പുറത്തിറങ്ങിയ പോസ്റ്ററുകൾ നൽകുന്ന സൂചന.


ലിജീഷ് കുമാർ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമയിലെ മുൻനിര താരങ്ങൾക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും അണിനിരക്കുന്നു എന്നതാണ് പ്രേംപാറ്റയുടെ മറ്റൊരു പ്രധാന ആകർഷണം. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം എന്നിവർക്കൊപ്പം ജുനൈസ് വിപി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, അശ്വിൻ വിജയൻ തുടങ്ങിയ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയും സോഷ്യൽ മീഡിയ ലോകവും തമ്മിലുള്ള ഈ പുതിയ കൂട്ടായ്മയെ വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ നോക്കിക്കാണുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home