തിയേറ്ററിൽ ആടി തിമിർത്തു; 'മോഹിനിയാട്ടം' ഉടന്‍ ഒടിടിയില്‍

കൊച്ചി: സൈജു കുറുപ്പ് നായകനായെത്തിയ ഡാർക്ക് കോമഡി ത്രില്ലർ മോഹിനിയാട്ടം ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിലൂടെ മെയ് 8 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഭരതനാട്യത്തിന് ശേഷം കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ചിത്രം സൈജു കുറുപ്പിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി മാറിക്കഴിഞ്ഞു. ഒന്നാം ഭാഗമായ ഭരതനാട്യത്തിന് പില്‍ക്കാലത്ത് ഒടിടിയിലൂടെ ജനപ്രീതി നേടാനായെങ്കിലും ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നില്ല. അണിയറക്കാരുടെ ആ വിഷമം ഇക്കുറി തീര്‍ത്ത് കൊടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ആഗോള ബോക്‌സ് ഓഫീസില്‍ 25 കോടിക്കു മുകളില്‍ സിനിമ നേടിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ പ്രദീപും ചേർന്നാണ് കഥയൊരുക്കിയിരിക്കുന്നത്. സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി നേടാനായി.
ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.










0 comments