ad
Deshabhimani

ഇനി കളി മാറും ! 800 കോടി ബജറ്റുള്ള അറ്റ്ലീ - അല്ലു അർജുൻ ചിത്രത്തിന്റെ ഈണമൊരുക്കുന്നത് ഈ 21കാരൻ

Sai Abhyankkar
വെബ് ഡെസ്ക്

Published on Mar 07, 2026, 08:55 AM | 1 min read

ചെന്നൈ : സായ് അഭ്യങ്കർ എന്ന സംഗീത സംവിധായകൻ ഇപ്പോൾ തമിഴകത്തിന്റെ അഭിവാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സായ് അഭ്യങ്കർ അടുത്തതായി ആരാധകർക്ക് സമ്മാനിക്കാനൊരുങ്ങുന്നത് ഒരു കിടിലൻ സർപ്രൈസ് ആണ്. 800 കോടിക്ക് മുകളിൽ ബജറ്റ് വരുന്ന സിനിമയിലാണ് 21കാരൻ ഇനി തന്റെ കഴിവുകള‍െ പുറത്തെടുക്കാനൊരുങ്ങുന്നത്.


സായ് അഭ്യങ്കരുടെ കട്ചി സേര, ആസ കൂട തുടങ്ങിയ തമിഴ് ആൽബങ്ങളെല്ലാം ട്രെൻഡായിരുന്നു. തമിഴിൽ മാത്രമല്ല, മലയാളം ഉൾപ്പെടെയുള്ള സിനിമകളുടെ സം​ഗീത സംവിധായകനാകാനും സായിക്ക് അവസരം ലഭിച്ചു. ഇപ്പോഴിതാ ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെയും ഭാ​ഗമാകാൻ ഒരുങ്ങുകയാണ് ഈ ഇരുപത്തിയൊന്നുകാരൻ.


'ഒരു സിനിമയിൽ പോലും കരാർ ഒപ്പിടാതെ നിന്ന ഒരു സമയമുണ്ടായിരുന്നു. ആ സമയത്താണ് അറ്റ്ലീ തന്നെ കാണുന്നത്. തുടർന്ന് ഒരു ട്രാക്ക് പ്ലേ ചെയ്ത് കൊടുത്തു. അപ്പോൾ തന്നെ തന്റെ ചിത്രത്തിൽ ജോയിൻ ചെയ്യാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ശരിക്കും അങ്ങനെ ഒരു ചോദ്യം കേട്ടപ്പോൾ ഞെട്ടിപ്പോയി. അറ്റ്ലിയോട് തനിക്ക് എന്നും കടപ്പാട് ഉണ്ടാകും. അറ്റ്ലി തനിക്ക് നൽകിയ ആ ആത്മവിശ്വാസം എന്റെ കരിയറിനെ ശക്തിപ്പെടുത്തി' - സായ് അഭ്യങ്കർ പറഞ്ഞു.


AA 22 x A6 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിൽ ദീപിക പദുകോണാണ് നായിക. സൺ പിക്ചേഴ്സ് ആണ് സിനിമയുടെ നിർമാണം. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോസ് എന്നിവരും പ്രധാന വേഷങ്ങളിൽ ഉണ്ട്. അല്ലു അർജുന്റെ 22-ാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ സിനിമയുമാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home