ഓണം ഇവർ തൂക്കുമോ? വമ്പൻ അപ്ഡേറ്റുമായി ഖലീഫ ടീം

കൊച്ചി: മലയാള സിനിമയിലെ വമ്പൻ ഹിറ്റ് സമ്മാനിച്ച പൃഥ്വിരാജ്-വൈശാഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ഖലീഫ'യുടെ റിലീസ് പ്രഖ്യാപിച്ചു. ആഗസ്ത് 20-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. പൃഥ്വിരാജിനൊപ്പം ഇന്ദ്രൻസ് തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സ്വർണ്ണക്കടത്തിന്റെ ചരിത്രവും പ്രതികാരവും പ്രമേയമാക്കി ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വലിയൊരു വിഷ്വൽ ട്രീറ്റായിരിക്കുമെന്നാണ് സൂചന.
ഹിറ്റ് ചിത്രം 'പോക്കിരിരാജ'യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നു എന്നതാണ് ഖലീഫയുടെ പ്രധാന ആകർഷണം. 'കടുവ'യ്ക്ക് ശേഷം ജിനു എബ്രഹാം തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിൽ 'മമ്പറക്കൽ ആമിർ അലി' എന്ന പവർഫുൾ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. "ഒരു പാരമ്പര്യം സ്വയം ഉയിർത്തെഴുന്നേൽക്കും, ആമിർ അലി തന്റെ പ്രതികാരം ഗോൾഡിൽ എഴുതും" എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പങ്കുവെച്ചത്.
ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ഖലീഫ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനിലാണ് ആരംഭിച്ചത്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ചരിത്രപരമായ ചില പശ്ചാത്തലങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് സിനിമയുടെ കഥ വികസിപ്പിച്ചിരിക്കുന്നത്. ആക്ഷൻ ഹീറോ പരിവേഷത്തിൽ പൃഥ്വിരാജ് തിരിച്ചെത്തുന്നു എന്ന സന്തോഷത്തിലാണ് ആരാധകർ.
സംവിധാനം: വൈശാഖ്, ബാനർ: ജിനു എബ്രഹാം ഇന്നൊവേഷൻ, നിർമ്മാണം: ജിനു വി എബ്രഹാം, സൂരജ് കുമാർ, രചന: ജിനു വി എബ്രഹാം, സഹ നിർമ്മാതാവ് സിജോ സെബാസ്റ്റ്യൻ, ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തത് : ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, ആക്ഷൻ ഡയറക്ടർ: യാനിക്ക് ബെൻ, സഹസംവിധായകൻ: സുരേഷ് ദിവാകർ, വസ്ത്രങ്ങൾ: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ സമന്വയ സിനിമ, അധിക സംഗീതം ജാബിർ സുലൈം, ഫൈനൽ മിക്സ് എം ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ & വിനോദ് കൈമൾ, കളറിസ്റ്റ്: ശ്രീക് വേരിയർ, പോസ്റ്റർ ഡിസൈൻ : ഈസ്തെറ്റിക് കുഞ്ഞമ്മ










0 comments